സബ് ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ പൊന്നിന്‍ തിളക്കവുമായി സെന്‍റ് ആന്‍സ് എ.യു.പി സ്കൂള്‍

നവംബര്‍ 25 മുതല്‍ ജി.വി.എച്ച്.എസ്.എസ് കാഞ്ഞങ്ങാട് നടന്ന ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ വ്യത്യസ്ത ഇനങ്ങളില്‍ കുട്ടികള്‍ സമ്മാനാര്‍ഹരായി.സംസ്കൃതോത്സവത്തില്‍ ഉപജില്ലയില്‍ സ്കൂള്‍ രണ്ടാം സ്ഥാനം നേടി.

24/11/2016 Hello English- ഉദ്ഘാടനം

സ്കൂളിള്‍ തല Hello English പദ്ധതി, വാര്‍ഡ് കൗണ്‍സിലര്‍ ഭാര്‍ഗ്ഗവി ഉദ്ഘാടനം ചെയ്തു.Hello English theme song , switch on കര്‍മ്മം വാര്‍ഡ് കൗണ്‍സിലറും പി.ടി.എ വൈസ് പ്രസിഡന്‍റും കൂടി നിര്‍വഹിച്ചു.പ്രസ്തുത പരിപാടിയുടെ ഭാഗമായി English Assembly കുട്ടികളുടെ നേതൃത്വത്തില്‍ നടന്നു.

കൃഷി അവാര്‍ഡ്

കഴി‍ഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച സ്വകാര്യ സ്ഥാപനങ്ങള്‍ക്കുള്ള കൃഷിവകുപ്പിന്‍റെ അവാര്‍ഡ് സെന്‍റെ് ആന്‍സ് സ്കൂളിന് ബഹുമാനപ്പെട്ട കൃ‍ഷി വകുുപ്പ് മന്ത്രി സമ്മാനിച്ചു.



കേരളപ്പിറവി ദിനം


സ്കൂള്‍ കലോത്സവം കേരളപ്പിറവിയോടനുബന്ധിച്ച് കേരളം -മാപ്പ് ക്ലാസ്സുകളില്‍ നിര്‍മ്മിച്ചു.പയറു വര്‍ഷമായതിനാല്‍ കുട്ടികള്‍ വിവിധ തരം പയര്‍ ഉപയോഗിച്ച് പ്രവര്‍ത്തനം ചെയ്തു.സ്കൂളിലെ സീഡ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ വിവിധ ജൈവ പച്ചക്കറികള്‍ ഉപയോഗിച്ച് (സ്കൂള്‍ പച്ചക്കറിത്തോട്ടത്തില്‍ നിന്ന് ലഭിച്ചത്)കേരളത്തിന്‍റെ മാതൃക സ്കൂള്‍ മുറ്റത്ത് നിര്‍മ്മിച്ചു.മലയാളം ശ്രേഷ്ഠ ഭാഷ-ഭരണ ഭാഷ പരിപാടി ഹോസ്ദുര്‍ഗ്ഗ് എ.ഇ.ഒ ശ്രീമതി.പുഷ്പലത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.സ്കൂള്‍ കലോത്സവം അന്നേ ദിവസം നടത്തപ്പെട്ടു.രക്ഷിതാക്കള്‍ പി.ടി.എ അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.