Nalla Padam Club

 

2019-20 

നമ്മുടെ വിദ്യാലയത്തിലെ നല്ല പാഠം പ്രവർത്തനങ്ങൾ ഈ അക്കാദമിക വർഷത്തെ പ്രവേശനോത്സവത്തോടു കൂടി ആരംഭിച്ചു. 2018-19 അക്കാദമിക വർഷം കാസർഗോഡ് ജില്ലയിലെ മികച്ച നല്ല പാഠം യൂണിറ്റ് ആകാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് നമ്മൾ കുട്ടികൾ. സംസ്ഥാന തലത്തിൽ നമ്മുടെ പ്രതിനിധികളായി ഉമമുക്താറും നിവേദിതയേയ്യും ടി വി യിൽ കണ്ടപ്പോൾ നമ്മൾക്ക് വളരെ സന്തോഷമായി. കഴിഞ്ഞ വർഷം നമ്മൾ പങ്കെടുത്ത നല്ല പാഠം ഗ്രാന്റ് ഫിനാലേയുടെ വിഡിയോചുവടെ കാണാം 

 

പ്രവർത്തനം 1

കനിവിന്റെ ആദ്യ പാഠവുമായി പ്രവേശനോത്സവം

 

 

       പ്രവേശനോത്സവ ദിനത്തിൽ തന്നെ കനിവിന്റെ പാഠവുമായാണ് നീലേശ്വരം സെന്റ് ആൻസ് എ യു പി സ്കൂളിലെ കുട്ടികൾ നവാഗതരെ വരവേറ്റത്. അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ വിദ്യാലയത്തിലെത്തിയ നൂറോളം വിദ്യാർത്ഥികളുടെ മനസ്സുകളിലേക്കാണ്, സ്കൂളിലെ നല്ല പാഠം കുട്ടികൾ നന്മയുടെ വെളിച്ചം പരത്തിയത്. കഴിഞ്ഞ മാസം തന്റെ അച്ഛനെ നഷ്ട്ടപ്പെട്ട ഏഴാം തരത്തിൽ പഠിക്കുന്ന കീർത്തന എന്ന വിദ്യാർത്ഥിനിക്കാണ് സ്കൂളിലെ നല്ല പാഠം പ്രവർത്തകരായ കുട്ടികളും സ്കൂൾ പി ടി എ യും ചേർന്ന് പഠനത്തിനായി സാമ്പത്തിക സഹായം നൽയകിയത്. ഈ നന്മയുടെ വെളിച്ചത്തിൽ സ്കൂളിലെ ഓരോ വിദ്യാർത്ഥിയും പങ്കാളിയയത്, സ്കൂളിൽ വിജയപ്രദമായി പ്രവർത്തിച്ചു വരുന്ന നല്ല പാഠം-"കുട്ടികളുടെ കടയുടെ” പ്രവർത്തനഫലമായാണ്. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഡെയ്സി ആന്റണി, മാനേജർ സിസ്റ്റർ ജസീന്ത , വാർഡ് കൗൺസിലർ പി ഭാർഗവി , സ്കൂൾ പി ടി എ പ്രസിഡന്റ് വിനോദ് കുമാർ , മദർ പി ടി എ പ്രസിഡന്റ് രമ്യ എന്നിവർ പങ്കെടുത്തു. നല്ല പാഠം കോ ഓർഡിനേറ്റേർമാരായ ആയ ബിജു മാസ്റ്റർ, മിഥുൻ മാസ്റ്റർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി

 

ആദ്യ യോഗം


                2019-20 അക്കാദമിക വർഷത്തെ പ്രവർത്തങ്ങൾ ആസുത്രണം ചെയ്യുവാനും ,ചിട്ടയായ പ്രവർത്തനങ്ങളിലൂടെ മികച്ച പ്രവർത്തനങ്ങൾ നടത്തുക തുടങ്ങി ലക്ഷ്യങ്ങൾ നേടിയെടുക്കാനും ഒപ്പം യൂണിറ്റ് അംഗങ്ങൾക്ക് തങ്ങൾക്ക് തങ്ങളുടെ പുത്തൻ ആശയങ്ങൾ അവതരിപ്പികാനുമുള്ള ഒരു വേദിയായിരുന്നു നമ്മുടെ ആദ്യ യോഗം .


No comments:

Post a Comment