മലയാളത്തിളക്കം സ്കൂള്‍ തല ഉദ്ഘാടനം


കേരളസംസ്ഥാന സര്‍ക്കാറിന്‍റെ നവീന പദ്ധതിയായ മലയാളത്തിളക്കം സ്കൂള്‍ തല ഉദ്ഘാടനം ഹെഡ് മിസ്ട്രസ് ശ്രീമതി. മോത്തിറാണി ടിച്ചര്‍ ഉദ്ഘാടനംചെയ്തു.ചടങ്ങില്‍ മോത്തിറാണി ടീച്ചര്‍ കുട്ടികള്‍ക്ക് ആശംസകള്‍ അറിയിച്ചു.തുടര്‍ന്ന് മൂന്നാം ക്ലാസ്സ് അദ്ധ്യാപകരായ ശ്രീമതി.ശാന്തകുമാരി ടീച്ചര്‍,മിഥുന്‍ ടി.വി എന്നിവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.

5 മണിക്കൂര്‍ നീണ്ട ക്ലാസ്സിനു ശേഷം കുട്ടികള്‍ക്കുള്ള മാറ്റം അദ്ധ്യാപകരും രക്ഷിതാക്കളും ഏറെ ആശ്ചര്യത്തോടെ നോക്കിക്കണ്ടു.

ആൻസ് സ്കൂൾ തല- ക്രിസ്തുമസ് ആഘോഷം - 23/12/2016

സ്കൂൾ തല ക്രിസ്തുമസ് ആഘോഷം വിവിധങ്ങളയ പരിപാടികളാൽ നല്ല പാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഘോഷിക്കപ്പെട്ടു.തലേ ദിവസം തന്നെ സ്കൂൾ അങ്കണത്തിൽ കുട്ടികളും അധ്യാപകരും ചേർന്ന് പുൽകൂട് ഒരുക്കി ക്രിസ്തുമസ്സിനെ വരവേറ്റു.സ്കൂൾ തല ക്രിസ്തുമസ് ആഘോഷം നീലേശ്വരം നഗരസഭ , വിദ്യാഭ്യാസ സ്റ്റാന്റിന്ദ് കമ്മറ്റി ചെയർമാൻ മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ഫാദർ സെബാസ്റ്റ്യൻ പൊടിമറ്റം ചടങ്ങിൽ കുട്ടികൾക്കയുള്ള ക്രിസ്തുമസ് സന്ദേശം നല്കി. പള്ളികര വാർഡ് കൗൺസിലർ ശ്രീമതി ഭാർഗവി , PTA പ്രസ്ഡന്റ് വിനോദ് നല്ല പാഠം കോ - ഓർഡിനേറ്റർ ബിജു കെ മാണി എന്നിവർ ചടങ്ങിൽ സംസാരിച്ചു ചടങ്ങിന്‌ പ്രധാനധ്യാപിക ശ്രിമതി മോതിറാണി ആശംസ അറിയിച്ചു. തുടർന്ന് കൂട്ടികളുടെ കലാപരിപാടികൾ നടന്നു. പരിപാടിയിൽ കുട്ടികളുടെ മനംകവരാൻ സാന്താക്ലോസ് കൂടി എത്തി.

ശേഷം നല്ലപാഠം ക്ലബ്ബ് പള്ളിക്കര വൃദ്ധസദനത്തിൽ കൃസ്ത്മസ് ആഘോഷിച്ചു. ചടങ്ങ്  നീലേശ്വരം നഗരസഭ , വിദ്യാഭ്യാസ സ്റ്റാന്റിന്ദ് കമ്മറ്റി ചെയർമാൻ മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു , ചടങ്ങിൽ PTA വൈസ് പ്രസിഡന്റ് ജയരാജൻ , സ്കൂൾ മാനേജർ സിസ്റ്റർ ജസീന്ത , സ്കൂൾ ലീഡർ ശ്രീരാജ് എന്നിവർ സംസാരിച്ചു. അന്തേവാസികൾക്കെല്ലാം കേക്ക്  ഉച്ചഭക്ഷണവും ഒരുക്കി. ശേഷം നല്ല പാഠം കബ്ബ് - കൈത്താങ്ങ് പദ്ധതിയോടനുബന്ധിച്ച് കുട്ടികൾ സ്വരൂപിച്ച തുക സ്കൂളിനു സമീപത്തുള്ള കുടുംബത്തിനു കൈമാറി.