About Us




സെന്റ് ആന്‍സ് എ യു പി സ്കൂള്‍,നീലേശ്വരം
Date of Establishment:01.11.1933

            സെന്റ് ആന്‍സ് സന്യാസി സമൂഹത്തിന്റെ കീഴിലുള്ള ഏക അംഗീകൃത വിദ്യാലയമാണ് സെന്റ് ആന്‍സ് എ യു പി സ്കൂള്‍, നിലേശ്വരം.ചെറിയ ഓല‍ഷെ‍ഡില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ഈ സ്കൂള്‍ 1939-ല്‍ സന്യാസി സഭ ഏറ്റെടുത്തു.പിന്നിട് വളരെ അധികം അധ്വാനിച്ച് കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തി.അന്നത്തെ സാഹചര്യത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി ഈ സ്കൂള്‍ രൂപാന്തരപ്പെടുകയും ചെയ്തു.അപ്പര്‍പ്രൈമറി സ്കൂളായി ഉയര്‍ത്തിയതോടെ പേരോല്‍ ഗ്രാമത്തിന്റെ വിദ്യഭ്യാസപരമായ മുഖച്ഛായയ്ക്ക് മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞു.കലാകായിക രംഗങ്ങളില്‍ ഉന്നത നിലവാരമുള്ള വ്യക്തികളെ വാര്‍ത്തെടുക്കാന്‍ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
          ഹൊസ്ദുര്‍ഗ് താലൂക്കില്‍ നീലേശ്വരം മുനിസിപ്പാലിറ്റിയിലെ ഉള്‍നാടന്‍ പ്രദേശമായ പള്ളിക്കര എന്ന സ്ഥലത്താണ് ഞങ്ങളുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മംഗലപുരം പാലക്കാട് റെയില്‍ വെ പാതയുടെസമീപത്താണ് ഈ സ്കൂള്‍.


No comments:

Post a Comment