കോളിഫ്ളവർ വിളവെടുപ്പ്
നീലേശ്വരം : ജൈവനഗരം പദ്ധതിയുദെ ഭാഗമായി സെന്റ് ആൻസ് എ യു പി സ്കൂളിലെ കുട്ടി കർഷകർ കൃഷി ചെയ്ത ശീതകാല പച്ചക്കറി കൃഷിയായ കോളിഫ്ളവറിന്റെ വിളവെടുപ്പിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ സിസ്റ്റർ ജസീന്ത നടത്തി. സ്കൂളിൽ ഒന്നര ഏക്കർ സ്ഥലത്ത് കപ്പ,വാഴ,വിവിധ തരം പയറുകൾ വെണ്ട ചീര വഴുതന കാബേജ്, കോളിഫ്ഗ്ലവർ എന്നിവ കൃഷി ചെയ്തിരുന്നു. കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിനു സ്കൂളിൽ നട്ട പച്ചക്കറികൾ ഉപയോഗിക്കുന്നു . റിപ്പബ്ളിക്ക് ദിനാ ഘോഷത്തോടനുബന്ധിച്ച് കപ്പയും കോളിഫ്ളവർ മസാലക്കറി നല്കിയതും കുട്ടികൾക്ക് വ്യത്യസ്ത അനുഭവമായിരുന്നു കൂടാതെ ചീര പച്ചടി, വെണ്ടയ്കാ പച്ചടി , പയർ ഉപ്പേരി ഗോബി മഞ്ചൂരി തുടങ്ങിയ കറികൾ നല്കുന്നതിൽ ഹെഡ് മിസ്ട്ട്രസ് മോത്തി റാണി, സിസ്റ്റർ ഡെയ് സി, ജോയമ്മ, എൽസി മോളി ഫിലിപ്പ് , ബീനാമ സെബാസ്റ്റ്യൻ , മിഥുൻ , ബിജു കെ മാണി എന്നിവർ നേതൃത്വം നല്കുന്നു. നിലേശ്വരം കൃഷിഭവന്റെ നിർദേശങ്ങളും സഹായ സഹകരണങ്ങളും പ്രോൽസാഹനവും ലഭിക്കുന്നുണ്ട്
.
No comments:
Post a Comment